ലതിക സുഭാഷിനോട് നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍

sudhakaran

കണ്ണൂര്‍: മഹിളാ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍. ധര്‍മ്മടത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂറില്‍ പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ട്. എം എം ഹസ്സനും കെ സി ജോസഫും നാളെ എത്തുമെന്നും സുധാകരന്‍ അറിയിച്ചു.

ഇരിക്കൂറില്‍ സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ പലതുമുണ്ട്, എന്നാല്‍ അത് ഇപ്പോള്‍ പറയുന്നത് ഗുണകരമല്ല. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടാക്കിയ ധാരണകളില്‍ നിന്ന് വ്യതിചലിച്ചു എന്നതാണ് ഇരിക്കൂറിലെ പ്രശ്‌നം. അത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തനിക്കറിയില്ല. ഇരിക്കൂറില്‍ കെ സി വേണുഗോപാല്‍ അനാവശ്യമായി ഇടപെട്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

 

Top