ഡിസിസി പട്ടിക ഹൈക്കമാന്റിന്റെ പരിഗണനയില്‍, പുറത്ത് വിട്ടിട്ടില്ല കെ സുധാകരന്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രശ്‌നങ്ങള്‍ നിരവധിയാണ് ഉടലെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ കൂടുതല്‍ യുവാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്റ് നിലപാട്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചു.

എന്നാല്‍, ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്റിന് കൈമാറിയതിന് പിന്നാലെ പ്രതിഷേധവുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി.

 

Top