കെ. സുധാകരന്‍ നേതാക്കളെ നേരില്‍ കണ്ട് പിന്തുണ തേടി

തിരുവനന്തപുരം: കെ.പി.സി.സി നിയുക്ത പ്രസിഡന്റ് കെ. സുധാകരന്‍ നേതാക്കളെ സന്ദര്‍ശിച്ചു. കെ.പി.സി.സി പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക തീരുമാനം വന്നതോടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് കെ. സുധാകരന്‍ പിന്തുണ തേടി.

കെ.പി.സി.സി ആസ്ഥാനത്തെത്തിയാണ് മുല്ലപ്പള്ളിയെ കണ്ടത്. മുല്ലപ്പള്ളി സുധാകരന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. അതിന് ശേഷമാണ് നിയമസഭയിലെത്തിയത്. ഹരിപ്പാട്ടായിരുന്ന ചെന്നിത്തല വൈകിട്ട് തിരുവനന്തപുരത്തെത്തിയ ശേഷം സുധാകരന്‍ അദ്ദേഹത്തെ വഴുതയ്ക്കാട്ടെ വസതിയില്‍ സന്ദര്‍ശിക്കുയായിരുന്നു.

നിയമസഭാമന്ദിരത്തിലും അദ്ദേഹമെത്തി. ഗ്രൂപ്പ് ഭേദമെന്യേ എല്ലാ എം.എല്‍.എമാരും അദ്ദേഹത്തെ അഭിനന്ദിക്കാനെത്തി. കെ. സുധാകരന്‍ ഉടന്‍ തന്നെ ഇന്ദിരാഭവനിലെത്തി ഔദ്യോഗിക ചുമതലയേറ്റെടുത്തേക്കും. എപ്പോള്‍ ചുമതലയേല്‍ക്കണമെന്ന് ഇന്ന് രാവിലെയോടെ തീരുമാനിക്കും.

Top