കണ്ണൂരില്‍ നിന്നല്ലേ കെ സുധാകരന്‍ വരുന്നത്; തങ്ങള്‍ എന്ത്‌ ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയാം: എം എം മണി

തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ കൊലവിളി പ്രസംഗത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് മുന്നറിയിപ്പുമായി മുന്‍ മന്ത്രി എം.എം. മണി. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്ന് എം.എം. മണി പറഞ്ഞു.

കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികള്‍ ജയിലില്‍ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ എന്ത് ചെയ്യുമെന്ന് കെ. സുധാകരന് അറിയാം. കണ്ണൂരില്‍ നിന്നല്ലേ സുധാകരന് വരുന്നതെന്നും മണി ചൂണ്ടിക്കാട്ടി.

സുധാകരന്‍ സി.പി.എം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. സുധാകരന് പറഞ്ഞതിന് തക്ക മറുപടി നല്‍കിയിട്ടില്ല. ധീരജ് വധക്കേസില്‍ നിയമം നിയമത്തിന്റെ വഴിയില്‍ പോകുമെന്ന വിശ്വാസമാണുള്ളതെന്നും എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞു.

 

Top