കെ സുധാകരന്‍ എന്തൊക്കെയോ ഭയക്കുന്നു; മന്ത്രി വി ശിവന്‍കുട്ടി

 

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എന്തൊക്കെയോ ഭയക്കുന്നു എന്ന് മന്ത്രി വി ശിവന്‍കുട്ടി. കുറ്റബോധത്തില്‍ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥത മൂലം ആണ് കെ സുധാകരന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മോശം പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇപ്പോള്‍ കെ. സുധാകരന് വേണ്ടി സംസാരിക്കുന്നത് . കോടികളുടെ വെട്ടിപ്പ് നടത്തിയ വ്യാജന്റെ വീട്ടില്‍ സുധാകരന്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നത് പകല്‍പോലെ സത്യമാണ്. കെ സുധാകരന് അനുകൂലമായ പരാമര്‍ശങ്ങളാണ് പോക്‌സോ കേസ് പ്രതിയില്‍ നിന്ന് എപ്പോഴും ഉണ്ടാകുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഒരു വ്യാജനെയും കാണാന്‍ പോയിട്ടില്ല.

പോക്‌സോ കേസ് പ്രതിയുടെ വീട്ടില്‍ എന്തിനു പോയി എന്ന് യുക്തിസഹമായി വിശദീകരിക്കാന്‍ കെ സുധാകരന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മറ്റുള്ളവരെ കുറിച്ച് അതുമിതും പറഞ്ഞു നടക്കുന്നത് എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

 

Top