പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് കെ സുധാകരൻ

പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നൽകുന്നതാണെന്ന് കെ സുധാകരൻ പറഞ്ഞു. പ്രൊഫഷണലുകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് നല്ലതാണെന്ന് കോൺഗ്രസ് കരുതുന്നു. വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനത്തെ ബോധവൽകരിക്കാൻ പ്രൊഫഷണൽ കോൺഗ്രസിന് കഴിഞ്ഞു. കൊവിഡ് സമയത്തുൾപ്പെടെ ഇത് വ്യക്തമായതാണ്

ഉയർന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാൻ പ്രൊഫഷണലുകൾ പ്രാപ്തരാണ്. അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെപിസിസി അഭിനന്ദിക്കുന്നു. നിങ്ങൾക്കൊപ്പം കെപിസിസി ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു

തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറാൻ കെ സുധാകരൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ഓൺലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു. കോൺക്ലേവിന്‍റെ സമാപന സെഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്.

Top