കെ.സുധാകരന്‍ ഹൈക്കമാന്‍ഡിന് അധ്യക്ഷമാരുടെ അന്തിമ പട്ടിക കൈമാറി

k SUDHAKARAN

ന്യൂഡല്‍ഹി: ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടിക കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി. എല്ലാ ജില്ലകളിലും സമവായമെന്ന് കെ.സുധാകരന്‍ അറിയിച്ചിട്ടുണ്ട്. തര്‍ക്കം തുടരുന്ന അഞ്ച് ജില്ലകളില്‍ സമവായത്തിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പില്‍ ഒരുവിഭാഗം രംഗത്തെത്തി. അതേസമയം മലപ്പുറത്ത് വി.എസ് ജോയിയുടെ പേരിന് മുന്‍തൂക്കമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം രംഗത്തുവന്നു. വി.എസ്.ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് തര്‍ക്കം.

Top