കോൺഗ്രസ്‌ പരാജയ കാരണം വ്യക്തമാക്കി കെ സുധാകരൻ

k sudhakaran

തിരുവനന്തപുരം : സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടായ ഉത്തരവാദിത്തമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിമായ കെ. സുധാകരൻ. ഒരാളെ മാത്രം വകമാറ്റി വിമർശിക്കുന്നത് ശരിയായ നടപടിയല്ല. സംഘടനാ സംവിധാനത്തിന്റെ പരാജയമാണ് തോൽവിക്ക് കാരണം. നേതാവ് വിചാരിച്ചാൽ പരിഹാരം കാണാൻ സാധിക്കുന്ന പ്രശ്നങ്ങളോ സാഹചര്യങ്ങളോ അല്ല കോൺ​ഗ്രസ് പാർട്ടി നേരിടുന്നത്.

സംഘടനാ തലത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ‌ പരിഹരിക്കുകയാണ് വേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.പാർട്ടിക്കുള്ളിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നാണ് അണികളുടെ ആവശ്യം. അത് തന്നെയാണ് തന്റെയും അഭിപ്രായം. മുകളിലത്തെ നേതാക്കൾക്ക് താഴെത്തട്ടിലേയ്ക്ക് ഇറങ്ങിചെന്ന് പ്രവർത്തിക്കാനാകില്ല. അതിന് ശക്തമായ അടിത്തറ പാകുകയാണ് വേണ്ടത്. താഴെത്തട്ടിലെ നേതാക്കളെ ഉയർത്തിക്കൊണ്ടുവരണം. അതിന് നേതൃത്വം വഴിയൊരുക്കണമെന്നും സുധാകരൻ പറഞ്ഞു.

Top