ശിവന്‍കുട്ടി തറ ഗുണ്ടയാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. ശിവന്‍കുട്ടി തറ ഗുണ്ടയാണ്. ആഭാസത്തരം മാത്രം കൈവശമുള്ള ആള്‍. ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും സുധാകരന്‍ ആക്ഷേപിച്ചു.

മറ്റൊരു ശിവന്‍ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും. അന്തസില്ലാത്ത സി പി എമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെന്നും സുധാകരന്‍ പറഞ്ഞു.

 

Top