മുല്ലപ്പള്ളിക്ക് പകരം എന്നെ തിരഞ്ഞെടുത്തെങ്കില്‍ കേരള രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞേനെ

കൊച്ചി: മുല്ലപ്പള്ളി രാമചന്ദ്രനു പകരം തന്നെ അധ്യക്ഷനാക്കിയിരുന്നുവെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മറ്റൊന്നാകുമായിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കാന്‍ കഴിയുന്നവരായിരിക്കണം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുന്നതിന് മുന്‍പേ ഭൂമി ഏറ്റെടുക്കാന്‍ പണം നീക്കിവച്ച നടപടി അസംബന്ധമാണെന്നും സുധാകരന്‍ ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തില്‍ പറഞ്ഞു.

നേരത്തെ, കോണ്‍ഗ്രസിന്റെ കൂട്ടായ നിലപാട് താനും കെപിസിസി പ്രസിഡന്റും പറയുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ചെന്നിത്തല കോണ്‍ഗ്രസിന്റെ പ്രധാന നേതാവാണെന്നും സതീശന്‍ പറഞ്ഞു. ഡി ലിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തില്‍ അഭിപ്രായവ്യത്യാസമെന്ന വാര്‍ത്തകളോടാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്.

Top