K Sudhakaran against judge

ചവറ: മുഖ്യമന്ത്രിക്ക് എതിരെ വിധി പറഞ്ഞ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.

സോളാര്‍ വെളിപ്പെടത്തലുകളുടെ ഗൂഡാലോചനയില്‍ ജഡ്ജിക്കും പങ്കുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു. അഭിസാരികയുടെ വാക്കുകള്‍ വായിച്ച് വിധി പറയുന്ന ജഡ്ജിക്ക് തലയ്ക്ക് സുഖമില്ലെന്നും മാനസിക നില പരിശോധിക്കക്കണമെന്നും കെ.സുധാകരന്‍ ആരോപിച്ചു.

ഉപ്പു തിന്ന ജഡ്ജി വെള്ളം കുടിക്കുകയാണ്. രാജിവെയ്ക്കുകയല്ല ജനങ്ങള്‍ പുറത്തക്കുകയാണ് വേണ്ടതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ചവറയില്‍ ബേബി ജോണ്‍ അനുസ്മരണത്തിലാണ് ജഡ്ജിക്ക് എതിരെ വിമര്‍ശനവുമായി സുധാകരന്‍ രംഗത്തെത്തിയത്.

Top