സിപിഎമ്മിന് തന്നെ ഭയം; ബിജെപി അനുകൂലിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍

sudhakaran

തിരുവനന്തപുരം: തന്നെ സിപിഎമ്മിന് ഭയമായത് കൊണ്ടാണ് ബിജെപി അനുകൂലിയാക്കാന്‍ ശ്രമിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ നമ്പര്‍ വണ്‍ ശത്രു ബിജെപിയാണെന്നും കേരളത്തില്‍ ബിജെപി അശക്തരായത് കൊണ്ട് സിപിഎമ്മാണ് പ്രധാന എതിരാളിയായതെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്താകും പാര്‍ട്ടി പുന:സംഘടനയെന്നും സുധാകരന്‍ പറഞ്ഞു.

Top