കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. കോര്‍പ്പറേഷന്റെ പുതിയ മേയറായി എല്‍.ഡി.എഫിന്റെ കെ.ശ്രീകുമാറിനെ തെരഞ്ഞെടുത്തു. 35 നെതിരെ 42 വോട്ടുകള്‍ നേടിയാണ് എല്‍.ഡി.എഫ് വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ആര്‍ ഗോപനെയാണ് എല്‍.ഡി.എഫ് തോല്പ്പിച്ചത്.

വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൗണ്‍സിലറുമായിരുന്നു കെ.ശ്രീകുമാര്‍.

Top