ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് ഒടിയന്‍ എന്ന് ശബരീനാഥ് എംഎല്‍എ

sabarinathan

തിരുവനന്തപുരം : ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഒടിയന്‍ എന്ന് ശബരീനാഥ് എംഎല്‍എ. തമിഴിലടക്കം ജാതിവിവേചനങ്ങള്‍ക്കെതിരെ സന്ദേശവുമായി മികച്ച സിനിമകള്‍ വരുമ്പോഴാണ് മലയാളത്തില്‍ കോടികള്‍ മുടക്കി ഇത്തരം സിനിമകള്‍ വരുന്നതെന്നും ശബരീനാഥ് കുറ്റപ്പെടുത്തി.

അതേസമയം മലയാള സിനിമയുടെ ഇതുവരെയുള്ള കളക്ഷനുകളില്‍ സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്ത് ഒടിയന്‍ മുന്നേറുകയാണ്.

മോഹന്‍ലാല്‍ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിന് അപ്പുറമാണെന്ന് തെളിയിച്ച കളക്ഷന്‍ റെക്കോര്‍ഡാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ആദ്യ ദിവസം തന്നെ 33 കോടി രൂപ നേടുക എന്നത് മലയാള സിനിമയെ സംബന്ധിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത നേട്ടമാണ്.

കൊടുത്ത പബ്ലിസിറ്റിക്ക് അനുസരിച്ച സിനിമയല്ല ഒടിയന്‍ എന്ന് വിമര്‍ശിക്കുന്നവരും കളക്ഷന്‍ റെക്കോര്‍ഡ് കണ്ട് അമ്പരന്നിരിക്കുകയാണ്.

Top