‘പ്രിയപ്പെട്ട നന്ദനാ…സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു’

ക മകള്‍ നന്ദനയുടെ ജന്മദിനത്തില്‍ ആശംസകളുമായി കെ എസ് ചിത്ര. നന്ദനയുടെ വിയോഗത്തില്‍ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നന്ദനയുടെ ചിത്രവും ചിത്ര പങ്കുവച്ചിട്ടുണ്ട്.

ചിത്രയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നിന്റെ ജന്മദിനത്തില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം മനസ്സിലൂടെ മിന്നിമറയുന്നു.. നിന്നെ ഒരുപാട് സ്നേഹിക്കുന്നു.. മിസ് ചെയ്യുന്നു… പ്രിയപ്പെട്ട നന്ദനാ…സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു..

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ് ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണാണ് നന്ദന മരിച്ചത്.

Top