ഭാഗ്യവശാല്‍ എന്റെ ശബ്ദവും പാട്ടുപാടുന്ന രീതിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു

ലയാളികളുടെ വാനമ്പാടിയാണ് കെ. എസ് ചിത്ര. ചിത്രയുടെ പാട്ടുകള്‍ക്ക് ഒട്ടേറെ ആരാധകരാണുള്ളത്. ഈ ശബ്ദം സിനിമാ ഗാനങ്ങളില്‍ കേട്ടുതുടങ്ങിയിട്ട് നാല്‍പ്പത് വര്‍ഷമായിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ശബ്ദത്തെയും പാട്ടുജീവിതത്തെയും കുറിച്ച് പറയുകയാണ് കെ എസ് ചിത്ര. അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഞാന്‍ ഗായികയായി തുടങ്ങിയപ്പോള്‍ എന്റെ ശബ്ദം കുട്ടികളെപ്പോലെയായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. ആളൊരുങ്ങി അരങ്ങൊരുങ്ങി തുടങ്ങിയ പാട്ടുകളില്‍. അവ കുട്ടികള്‍ക്കായിരുന്നു ചേരുക, നായികയ്ക്കല്ല. പിന്നീട് ശബ്ദം മാറിവന്നതാണ്. ഭാഗ്യവശാല്‍ എന്റെ ശബ്ദവും പാട്ടുപാടുന്ന രീതിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ക്ലോണിംഗ് ആണ് എന്ന് ആരും കുറ്റപ്പെടുത്തിയില്ല.

പിന്നീട് പ്രായം വന്നപ്പോള്‍ എന്റെ ശബ്ദവും മാറി കൂടുതല്‍ പക്വതയുള്ളതായി. ഞാന്‍ ഒരു ടെക്‌നിക്കും ഉപയോഗിച്ചില്ല. നിങ്ങള്‍ കേള്‍ക്കുന്നത് സ്വാഭാവിക ശബ്ദമാണ്. സംഗീത സംവിധായകര്‍ എന്റെ ശബ്ദത്തെ മെച്ചപ്പെടുത്തുകയും ശരിയായ രീതിയിലുള്ള പാട്ടുകളും തന്നുവെന്നും ചിത്ര പറയുന്നു.

എന്നും ഒരേ അഭിനിവേശത്തോടെ സംഗീതം തുടരുന്ന രഹസ്യവും ചിത്ര പറയുന്നു. എനിക്ക് താല്‍പര്യമുള്ള ഒരേയൊരു കാര്യം സംഗീതമാണ്. എന്റെ ജീവിതം അതിനെ ചുറ്റിപ്പറ്റിയുമാണ്. എന്റെ മകള്‍ നന്ദന വന്നപ്പോള്‍ എന്റെ ഫോക്കസ് മാറിയിരുന്നു. അവള്‍ക്കൊപ്പം കുറേ സമയം ചെലവഴിച്ചു. ചെന്നൈയില്‍ മാത്രമായി റെക്കോര്‍ഡിംഗ് നിജപ്പെടുത്തി. കുറച്ചുകാലം അവളായിരുന്നു എന്റെ പ്രചോദനമെന്നും ചിത്ര വെളിപ്പെടുത്തി.

Top