മന്ത്രി കെ രാജുവിനെ ഉപരോധിക്കാൻ ശ്രമം ; യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു

കോഴിക്കോട് : വടകരയില്‍ മന്ത്രി കെ രാജുവിനെ ഉപരോധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പന്ത്രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കായംകുളത്ത് കെഎസ് യു പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വന്‍ ഗതാഗത തടസം ഉണ്ടായി.

എറണാകുളത്ത് എംഎല്‍എ ടി ജെ വിനോദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. റോഡില്‍ ടയര്‍ കൂട്ടി കത്തിച്ചു.

Top