ഡല്‍ഹിയില്‍ നടത്താന്‍ പോകുന്നത് കേന്ദ്രത്തിനെതിരായ സമരം തന്നെ; കെ. രാജന്‍

തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സമരം തന്നെയാണ് കേരളം തീരുമാനിച്ചതെന്നും അതില്‍ സംശയം ഉന്നയിച്ചത് ആരാണെന്ന് അറിയില്ലെന്നും മന്ത്രി കെ. രാജന്‍. എല്‍.ഡി.എഫിനോ സര്‍ക്കാറിനോ അതില്‍ സംശയമില്ല. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ എല്ലാവരും സമരത്തില്‍ പങ്കെടുക്കും.കേന്ദ്രത്തിനെതിരേ ഡല്‍ഹിയില്‍ സമരമില്ല, സമ്മേളനം മാത്രമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സമരം എങ്ങനെ നടത്തണമെന്ന് മറ്റുള്ളവര്‍ തീരുമാനിച്ചു തന്നാല്‍ അത് പ്രയാസമാകും. അതിനുള്ള സ്വാതന്ത്ര്യം ഇടതുമുന്നണിക്കും സര്‍ക്കാരിനും മാധ്യമങ്ങള്‍ അനുവദിക്കണം. ഒളിച്ചിരുന്ന് ഷൂസ് എറിയുന്നതും കല്ലെറിയുന്നതുമല്ല സമരം. ഈ സമരത്തിന്റെ രൂപം അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു.

Top