സിൽവർ ലൈൻ; വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രം: മന്ത്രി കെ രാജൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന് റവന്യു മന്ത്രി കെ രാജന്‍. സില്‍വര്‍ ലൈന്‍ കല്ലിടലില്‍ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.വിജ്ഞാപനത്തില്‍ പുതിയതായി ഒന്നുമില്ല. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

വിജ്ഞാപനം സംബന്ധിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടി ക്രമമനുസരിച്ചാണ് നടക്കുന്നത്. ആളുകള്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. വിജ്ഞാപനം സാധാരണ നടപടി ക്രമം മാത്രമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും മന്ത്രി പറഞ്ഞു.

കെ റെയില്‍ സില്‍വര്‍ലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ഇപ്പോള്‍ ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങള്‍ അടക്കം മുറിച്ച് അടയാളങ്ങള്‍ നല്‍കിയുള്ള സര്‍വേയെക്കുറിച്ച് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണ് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തില്‍ സര്‍വേയുടെ ഉദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

 

Top