സില്‍വര്‍ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാന്‍ കഴിയില്ലെന്ന് കെ റെയില്‍ എം.ഡി

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാന്‍ കഴിയില്ലെന്ന് കെ റെയില്‍ എം.ഡി അജിത് കുമാര്‍. മറ്റ് സംസ്ഥാനങ്ങളും പദ്ധതികളുടെ ഡി.പി.ആര്‍ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിന്റെ വാദം.അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആര്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച വിവരാകാശ കമ്മീഷണര്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കെ റെയിലിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടണമെന്നാവശ്യമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ഡി.പി.ആര്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നാണ് കെ റെയിലിന്റെ നിലപാട്. ഡി.പി.ആര്‍ എന്നത് കെ.റെയിലിന്റെ സാങ്കേതിക വാണിജ്യ രേഖയാണ്.

പദ്ധതിയുടെ കേരള സര്‍ക്കാര്‍ അംഗീകരിച്ച അലൈന്‍മെന്റ് വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും തുടങ്ങിയ വാദങ്ങളാണ് കെ.റെയില്‍ മുന്നോട്ട് വെക്കുന്നത്.

കെ.റെയിലിന്റെ ഡി.പി.ആര്‍ വിവരാവകാശ നിയമപ്രകാരം നല്‍കരുതെന്ന് ഉത്തരവിട്ട വിവരാവകാശ കമ്മീഷണറും ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. രേഖകള്‍ പുറത്ത് വിടരുതെന്ന് മുന്‍ വിവരാവകാശ കമ്മീഷണറും പറഞ്ഞു. ജനങ്ങള്‍ക്ക് നിരവധി സംശയങ്ങളുള്ള പദ്ധതിയുടെ ഡി.പി.ആര്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ എന്തിന് മടിക്കുന്നുവെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

Top