കെ റെയിൽ: ഭാവി വികസനത്തിന് അടിത്തറ പാകുന്നു; ജെ മേഴ്സിക്കുട്ടി

കൊല്ലം: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട പ്രതിപക്ഷ വാദങ്ങള്‍ അടിസ്ഥന രഹിതമെന്ന് മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടി. കെ റെയില്‍ നാടിന്റെ ഭാവിക്കും വികസനത്തിനും അടിത്തറ പാകുന്ന പദ്ധതിയാണ്. കേരളത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനും, ജനതയെ മുന്നോട്ട് നയിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതി അനിവാര്യമാണ്. രാഷ്ട്രീയ ഭയമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്നും മേഴ്‌സിക്കുട്ടി പറഞ്ഞു.

കണ്ണടച്ചിരുട്ടാക്കി അസംബന്ധമായ വാദങ്ങള്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം. നുണകള്‍ പ്രചരിപ്പിച്ച് നാട്ടുകാരെ ഭയപ്പെടുത്തുകയാണ് ഇവര്‍. ഭൂമി നഷ്ടമാകുമെന്ന് ഉടമകള്‍ക്ക് ആശങ്കയുണ്ട്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മേഴ്‌സിക്കുട്ടി പറഞ്ഞു

 

Top