കെ റെയില്‍; സ്വകാര്യ ഭൂമിയിലിട്ട കല്ല് പിഴുത് മാറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍

ചിറക്കല്‍: കെ-റെയില്‍ പദ്ധതിയുടെ ഭാഗമായി കല്ലിടല്‍ നടത്തിയതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സ്വകാര്യ ഭൂമിയില്‍ ഇട്ട കല്ല് പിഴുതുമാറ്റിയ സംഭവത്തില്‍ അറസ്റ്റിലായ നേതാക്കളെ റിമാന്‍ഡ് ചെയ്തു.

സമരസമിതി നേതാക്കളായ കല്യാശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാപ്പാടന്‍ ശശിധരന്‍ , കണ്ണപുരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് എന്നിവരെയാണ് വളപട്ടണം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ഇവരെ ഇന്നു പുലര്‍ച്ചെ ഒന്നോടെ കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 14 ദിവസത്തേക്കാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തത്. അതേസമയം, സമരസമിതിക്കു വേണ്ടി അഡ്വ. ഇ.സനൂപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ഇന്നലെ ചിറക്കല്‍ പഴയ ഗേറ്റ് പരിസരത്തു കെ-റെയിലിനു കല്ലിടുന്നതിനെതിരേ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിന്റെ സമാപനത്തിലാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സ്വകാര്യഭൂമിയില്‍ ഇട്ട കല്ല് പറിച്ചു മാറ്റിയത്.

Top