പൊലീസിനെ അസഭ്യം പറഞ്ഞു; കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്

കോട്ടയം: ചെങ്ങന്നൂരില്‍ കെ റെയില്‍ സമരത്തിനിടെ പൊലീസിനെതിരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടാന്‍ എത്തിയവരെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ നേരിട്ടത്. ഇതിനിടെയായിരുന്നു എംപി പൊലീസ് ഉദ്യോഗസ്ഥനോട് ക്ഷോഭിച്ചത്.

എന്നാല്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ എംപി രോഷാകുലനാകുകയായിരുന്നു. അതേസമയം പൊലീസ് തന്നെ അപമാനിക്കുകയായിരുന്നുവെന്നും പരാതി നല്‍കുമെന്നും എംപിയും വ്യക്തമാക്കി.

 

Top