k radhakrishnan-kanam rajendran

കോഴിക്കോട്ട്: കെ.രാധാകൃഷ്ണന്‍ തെറ്റുചെയ്തുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം നേതാവ് കെ.രാധാകൃഷ്ണനെതിരെ നടപടിവേണമെന്ന നിലപാടിലുറച്ച് തന്നെയാണ് സിപിഐ.

തെറ്റ് ആര് ചെയ്താലും തെറ്റാണ് അത് മന്ത്രിയായാലും മുന്‍ സ്പീക്കറായാലും ഒരുപോലെയാണെന്നായിരുന്നു ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.

Top