മാവോയിസ്റ്റുകളാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍; യുഎപിഎ കേസിനെതിരെ കെ.ആര്‍ മീര

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി കെ.ആര്‍ മീര. ഫെയ്‌സ് ബുക്കിലൂടെയാണ് മീര തന്റെ അഭിപ്രായം കുറിച്ചത്.

അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ ചെറുപ്പക്കാരെ മാവോയിസ്റ്റുകളാക്കുന്നത് പിണറായി വിജയനാണെന്ന് മീര കുറിപ്പില്‍ പറയുന്നു. ലഘുലേഖ കൈവശം വച്ചതിനപ്പുറം എന്തെങ്കിലും രാജ്യദ്രോഹപ്രവൃത്തികള്‍ ഇവര്‍ ചെയ്തിരുന്നോയെന്നും മീര തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു.

Top