വനിത മതിലില്‍ ഗൗരിയമ്മ പങ്കെടുത്തില്ല ; ദേഹാസ്വാസ്ഥ്യം കാരണം വിട്ടു നിന്നു

ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വനിതാ മതിലില്‍ നിന്ന് ഗൗരിയമ്മ പിന്മാറി. എന്നാല്‍ മതില് തീര്‍ത്ത സമയം തന്റെ വീടിന് പുറത്തിറങ്ങി ഗൗരിയമ്മ മതിലിന് ഐക്യദാര്‍ഢ്യം അറിയിച്ചു.

ഗൗരിയമ്മയെ നേരത്തെ മന്ത്രി ജി സുധാകരന്‍ വീട്ടില്‍ എത്തി ക്ഷണിച്ചതിന് ശേഷം മതിലില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ആലപ്പുഴ വൈഎംസിഎ ജങ്ഷനില്‍ അണിചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പങ്കെടുത്തില്ല

കാസര്‍ഗോഡ് താലൂക്ക് പരിസരത്തുനിന്നും ആരംഭിക്കുന്ന മതില്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ്. മതില്‍ കടന്നു പോകാത്ത വയനാട് ജില്ലയിലുള്ള സ്ത്രീകള്‍ കോഴിക്കോട് വന്ന് ദേശീയ പാതയില്‍ മതിലില്‍ പങ്കാളികളാവുകയാണ് ചെയ്യുക. ഇടുക്കി ജില്ലയിലുള്ളവര്‍ ആലുവയില്‍ വന്ന് മതിലില്‍ പങ്കാളികളാവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയിലെ ദേശീയപാതയില്‍ മതിലിന്റെ ഭാഗമാവും.

വനിതാമതിലിനെതിരെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലില്‍ പങ്കെടുക്കില്ല എന്നുമായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

Top