ആളാകാന്‍ വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റെന്ന് ജി. സുധാകരന്‍

തിരുവനന്തപുരം: ആളാകാന്‍ വേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റെന്ന് ജി. സുധാകരന്‍. കെ പ്രേമചന്ദ്രന്‍ എംപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഈ പരാമര്‍ശം. ശബരിമലയില്‍ സ്ത്രീകള്‍ കയറാതിരിക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് പറയുന്നത് ശരിയോ തെറ്റോയെന്ന് ഭരണഘടന വായിച്ചിട്ട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ ആണോ ഇതൊക്കെ ചെയ്യേണ്ടത്. ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ സ്ഥിതി എന്താകും മന്ത്രി ചോദിച്ചു. പാര്‍ലമെന്റില്‍ തലയില്‍ കെട്ടുമായി വരുന്നവരെ സൂക്ഷിക്കണം. തലയിലെ കെട്ടിനകത്ത് ആയുധങ്ങളില്ലെന്ന് എങ്ങനെ കരുതാനാകും. ക്രിമിനല്‍ കേസിലെ പ്രതികളാണ് പല എംപിമാരെന്നും സുധാകരന്‍ പറഞ്ഞു.

Top