k p a majeed’s comment

majeed

കോഴിക്കോട്: മുഖ്യമന്ത്രി ആരാകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ലീഗിന്റെ മനസ്സില്‍ ഇപ്പോള്‍ ആരുമില്ല. വിവാദങ്ങള്‍ യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല.

കുന്നമംഗലംബാലുശ്ശേരി സീറ്റുകള്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറിയത് താത്കാലിക അഡ്ജസ്റ്റുമെന്റ് മാത്രമാണ്. എല്‍.ഡി.എഫിന്റേത് പൊള്ളയായ മദ്യനയമാണ്. ഒരുകാലത്തും മദ്യവര്‍ജനത്തിനായി എല്‍.ഡി.എഫ് ആത്മാര്‍ഥമായി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top