കെപിസിസിക്ക് വേണ്ടി രമണന്‍ ഗോദയിലിറങ്ങും ; മുരളീധരനെ ട്രോളി എംഎം മണി

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ മുരളീധരനെ ട്രോളി മന്ത്രി എംഎം മണി.

‘കെപിസിസിക്ക് വേണ്ടി രമണന്‍ ഗോദയില്‍ ഇറങ്ങുന്നതാവും’ എന്നാണ് മന്ത്രി ഫെസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ കമന്റുകളും ട്രോളുകളുമായി മന്ത്രിയുടെ പോസ്റ്റ് വൈറലായി.

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഫേസ് ബുക്കിലൂടെയുളള മന്ത്രിയുടെ ട്രോള്‍ രൂപത്തിലുളള പോസ്റ്റുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിച്ചുവരാറുളളത്.

Top