കേരളത്തിലേത് ഭ്രാന്തന്‍ ഭരണം എന്ന് കെ.മുരളീധരന്‍ എംപി

 

കോഴിക്കോട്: കേരളത്തിലേത് ഭ്രാന്തന്‍ ഭരണമെന്ന് കെ.മുരളീധരന്‍ എംപി. വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ്. പോലീസ് എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ഭ്രാന്തന്‍ ഭരണമായി പിണറായി സര്‍ക്കാര്‍ മാറി. വളരെ പ്രത്യാഘാതം കേരളത്തില്‍ ഉണ്ടാകും. ഈ വൃത്തികെട്ട കളികളി തുടര്‍ന്നാല്‍ ഒരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് കേരളം നീങ്ങാന്‍ പോകുകയാണെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Top