തൃശ്ശൂരിൽ കെ മുരളീധരൻ, ആലപ്പുഴയിൽ കെ സി വേണുഗോപാൽ; കോൺഗ്രസ് പട്ടികയിൽ ധാരണയായി

പ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കും. തൃശ്ശൂരിലെ സിറ്റിങ്ങ് എം പി ടി എൻ പ്രതാപൻ പട്ടികയിൽ ഇടം നേടിയില്ല. പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് ധാരണ.

മുരളീധരൻ മാറുന്ന വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയോ ടി സിദ്ദിഖ് എംഎൽഎയോ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സിറ്റിംഗ് എംപിമാർ മത്സരിക്കാനാണ് ധാരണ. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനാണ് ധാരണയെങ്കിലും അവസാന തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്. കോൺ​ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ

Top