കീഴാറ്റൂര്‍ സമരം ; സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍

K-Muraleedharan

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍ എംഎല്‍എ. ചില പ്രാദേശിക വിഷയങ്ങളെ ആ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്തു വഷളാക്കുന്നതു അംഗീകരിക്കാനാവില്ല. വിവാദങ്ങള്‍ വികസനത്തിന് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏത് പ്രവര്‍ത്തനത്തിനും തടസം നില്‍ക്കുകയാണ്. ഏത് സര്‍ക്കാര്‍ വന്നാലും ഇവരുടെ നിലപാടില്‍ മാറ്റമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top