മുരളീധരനെ സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്ന് വീണു; പ്രവര്‍ത്തകര്‍ക്കൊപ്പം നേതാവും നിലം പതിച്ചു

വടകര; വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്ന് വീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാവിനെ സ്വീകരിക്കുന്നതിനിടെയായിരുന്നു അപകടം.

സ്റ്റേജ് തകര്‍ന്ന് വീണതോടെ പ്രവര്‍ത്തകര്‍ക്കൊപ്പം മുരളീധരനും താഴെ വീണു. എന്നാല്‍ അതൊന്നും കൂസാതെ വീണ്ടും എഴുന്നേറ്റ് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

സ്റ്റേജ് പൊട്ടിവീണിട്ടും മുരളീധരന്‍ തന്റെ സ്വതസിദ്ധമായ നര്‍മം കൈവിട്ടില്ല. ‘ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവില്ലെന്നും ചിരിച്ചുകൊണ്ട് മുരളീധരന്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരും അത് കയ്യടിച്ചു സ്വീകരിച്ചു. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ഥിച്ചു.

Top