സില്‍വര്‍ ലൈന്‍; കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണം: കെ.മുരളീരന്‍ എംപി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരന്‍ എംപി. കേരളത്തില്‍ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ലൈന്‍ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു

കല്ല് പിഴുതെറിഞ്ഞതിന്റെ പേരില്‍ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. ജയിലില്‍ പോകേണ്ടി വന്നാല്‍ യുഡിഎഫ് നേതാക്കള്‍ പോകുമെന്നും ഭീഷണിക്ക് മുമ്പില്‍ വഴങ്ങില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Top