വീരേന്ദ്രകുമാര്‍ ഒഴികെ ആര്‍ക്കും മുന്നണിയിലേക്ക് വരാം, മാണിയെ കാത്തു നില്‍ക്കേണ്ടെന്ന് മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കെ.എം.മാണിയെ കാത്തു നില്‍ക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.മുരളീധരന്‍.

ആര് വന്നാലും ഇല്ലെങ്കിലും മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും, വീരേന്ദ്രകുമാര്‍ ഒഴികെയുള്ള ആര്‍ക്കും മുന്നണിയിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top