കെ മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നു മുരളീധരനോട് കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

‘കോവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണ്. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു’- കെ മുരളീധരന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

Top