വടകരയില്‍ ഞായറാഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് കെ മുരളീധരന്‍ എം.പി. ഞായറാഴ്ച മുതല്‍ വടകരയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ ചൊല്ലി ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഇടഞ്ഞ കെ മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

വടകരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കം പ്രാദേശിക നേതൃത്വം പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആര്‍എംപി യുമായുള്ള നീക്കുപോക്ക് കെ പി സി സി പ്രസിഡന്റിനെ അറിയിക്കേണ്ടത് പ്രാദേശിക നേതൃത്വമാണ്. ആര്‍എസ്പി ബന്ധം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Top