ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍

തിരുവനന്തപുരം: ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്ലാ കാലത്തേക്കാളും കൂടുതല്‍ വിശാലമായ ചര്‍ച്ച ഇത്തവണ നടന്നുവെന്നാണ് മുരളീധരന്‍ പറയുന്നത്. എം പി, എംഎല്‍എമാര്‍, മുന്‍ പ്രസിഡന്റുമാര്‍ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചര്‍ച്ച നടന്നു. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി മാറ്റം വരുത്തിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ ജനകീയമായ മുഖമാണ് പുനസംഘടനയിലൂടെ കോണ്‍ഗ്രസിന് കിട്ടിയതെന്നും എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ ആലോചിക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഭാവികമായും കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യസം ഉണ്ടാകും. കൂടുതലായി എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ലെന്നും ഗ്രൂപ്പ് ഇത്തവണ ഒരു യോഗ്യത മാനദണ്ഡം ആയിട്ടില്ലെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

എല്ലാവരും യോഗ്യരാണ്, പ്രായമാവര്‍ അനുഭവസമ്പത്തുള്ളവരാണ്. അവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാനാകില്ല എന്നില്ല. ചെറുപ്പക്കാരും ഉണ്ട്. 14 പേരും തികച്ചും യോഗ്യരാണ്. മുരളീധരന്‍ പറഞ്ഞു.

 

Top