വി.മുരളീധരന്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണെന്ന് കെ മുരളീധരന്‍

കോഴിക്കോട്:ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വി.മുരളീധരന്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണെന്ന് കെ മുരളീധരന്‍.

ഡല്‍ഹി കലാപത്തില്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന് കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

Top