രാജ്ഭവനെ ആര്‍എസ്എസ് ഓഫിസാക്കി മാറ്റാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: രാജ്ഭവനെ ആര്‍എസ്എസ് ഓഫിസാക്കി മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നതിന്റെ പ്രത്യുപകാരമായാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ചില കൂട്ടുകെട്ടുകളുണ്ട്. ഏതായാലും ലോകായുക്തയുടെ പല്ലും നഖവും എടുത്തുകളഞ്ഞു. കഴിയുന്ന എല്ലാ വേദികളിലും ഇതിനെതിരെ യു ഡി എഫ് നിയമപോരാട്ടം തുടരുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയിലെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായി. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാത്രമേ ലോകായുക്തയ്ക്ക് പരിഗണിക്കാനാകൂ എന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു.

Top