മോദിക്കെതിരെയുള്ള ജനവികാരമാണ് തിരുവനന്തപുരത്തെ വിജയം; തരൂരിനോട് മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണമെന്നും ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നു തവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.

മോദി സ്തുതിയെ എതിര്‍ക്കുക തന്നെ ചെയ്യും. ശശി തരൂരിന്റെ വിശദീകരണം കണ്ടിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയപ്പോഴും താന്‍ ബിജെപിയുടെ സഹായം തേടിയില്ല. 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തിയിട്ടില്ല, മുരളീധരന്‍ വ്യക്തമാക്കി.

Top