k muraleedharan-service bank issue

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധിയ്‌ക്കെതിരെ സംയുക്തസമരം പ്രഖ്യപിക്കുന്നതിന് മുമ്പ് ഹൈപവര്‍ കമ്മിറ്റി ചേരണമായിരുന്നെന്ന് കെ. മുരളീധരന്‍ എം.എല്‍.എ .

ഹൈപ്പവര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിനകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തുവരില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള സഹകരണം വേണം. എന്നാല്‍ ഏത് തരത്തിലുള്ള സമരം വേണമെന്ന് ചര്‍ച്ച നടത്തണമെന്നും അദേഹം പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ലന്നും അദ്ദേഹം പറഞ്ഞു.

സഹകരണമേഖലയിലെ പ്രതിസന്ധിയ്‌ക്കെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്ന് സംയുക്തപ്രക്ഷോഭത്തിന് യുഡിഎഫ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം.

യോജിച്ച പ്രക്ഷോഭം വേണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സുധീരന്‍. സഹകരണ ബാങ്ക് വിഷയത്തില്‍ സംയുക്തസമരത്തിനില്ലെന്നും സംയുക്ത സമരമെന്നാല്‍ സിപിഐഎമ്മുമായി ചേര്‍ന്ന സമരമെന്ന് അര്‍ത്ഥമില്ലെന്നും വി.എം.സുധീരന്‍ വ്യക്തമാക്കിയിരുന്നു.

Top