വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല, നീക്കുപോക്ക് മാത്രമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ വിശദീകരണവുമായി കെ.മുരളീധരന്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്നും പ്രാദേശിക നീക്കുപോക്ക് മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

സഖ്യവും പ്രാദേശിക നീക്കുപോക്കും രണ്ടാണ്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ നീക്കുപോക്ക് യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യമില്ലെന്നാണ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. താന്‍ പറയുന്നതാണ് യുഡിഎഫ് നയമെന്ന് ഹസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു വേണുഗോപാലിന്റെ മറുപടി.

Top