ശിവശങ്കറിന്റെ പുസ്തകം ‘അശ്വത്ഥാമാവ് ഒരു ആന’ ഒരു വലിയ അഴിമതിയാണെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പുസ്തകം ‘അശ്വത്ഥാമാവ് ഒരു ആന’ ഒരു വലിയ അഴിമതിയാണെന്ന് കെ മുരളീധരന്‍ എംപി.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതാന്‍ പാടില്ലെന്ന് ഇത്രയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് അറിയില്ലേയെന്ന് മുരളീധരന്‍ ചോദിച്ചു. അഴിമതിക്ക് വെള്ളപൂശാനായി സര്‍ക്കാരിന്റെ പരോക്ഷ അനുമതിയോടെയാണ് പുസ്തകം രചിച്ചത്. എന്നാലത് തിരിഞ്ഞുകൊത്തിയ പാമ്പായി മാറിയെന്നും എംപി വിമര്‍ശിച്ചു.

‘അനുമതി വാങ്ങാതെ പുസ്തകം രചിച്ചു. അതിലെഴുതിയത് മുഴുവന്‍ കള്ളമാണ്. എന്‍ഫോഴ്‌സ്‌മെന്ഡറ് ഡിപ്പാര്‍ട്ട്‌മെന്റ് കൊണ്ടുവന്നതും സ്വപ്‌നയെന്ന പേരില്‍ തന്ന അവരുടേതായിട്ടുള്ള വോയിസ് മെസേജുകളും ശിവശങ്കറിന്റെ തിരക്കഥയാണ്. ഇതില്‍ ഞങ്ങള്‍ക്കുള്ള സംശയം കേന്ദ്രം അനുമതി നല്‍കാത്ത കെറെയിലിന് വേണ്ടി ഇത്രയും താല്‍പര്യം കാണിക്കുന്നതും കമ്മീഷന്റെ ഭാഗമാണെന്നാണ്. വികസനത്തിനല്ല ഞങ്ങള്‍ എതിര്. കമ്മീഷന്‍ പറ്റുന്ന അസാധാരണ വികസനത്തിനാണ് എതിര്.’ മുരളീധരന്‍ പറഞ്ഞു.

Top