സെമി സ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പിലാക്കരുതെന്ന് കെ മുരളീധരന്‍ എം പി ലോകസഭയില്‍. പദ്ധതിയുടെ അലൈന്‍മെന്റ് അനുസരിച്ച് 20000 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. നീതി ആയോഗിന്റെ കണക്ക് പ്രകാരം പ്രസ്തുത പദ്ധതി 1,20,000 കോടി രൂപ ചെലവ് വരുന്നതും കേരള സംസ്ഥാനം ജന സാന്ദ്രത കൂടിയതായതിനാല്‍ അപ്രായോഗികവുമാണ്.

2025 -ഓടു കൂടി എല്ലാ എക്‌സ്പ്രസ് തീവണ്ടികളും 150 കി മീ വേഗതയില്‍ ഓടുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈസ്പീഡ് വണ്ടികള്‍ 2030 ഓടു കൂടി നിലവില്‍ വരും. അതിനാല്‍ ജനസാന്ദ്രത കൂടിയ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ നിലവിലുള്ള അലൈന്‍മെന്റ് മാറ്റുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നത് വരെ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനും മുരളീധരന്‍ ആവശ്യപ്പെട്ടു.

 

Top