കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ കിഫ്ബി വരുന്നതിനു മുമ്പും വികസനം ഉണ്ടായിട്ടുണ്ടെന്ന് കെ മുരളീധരന്‍ എംപി. വികസനത്തില്‍ കിഫ്ബി ഒരു ഘടകം അല്ല. കുറെ കടം തിരിച്ചുകൊടുക്കേണ്ട അവസ്ഥയാണ്. കിഫ്ബി ഒട്ടും സുതാര്യമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ കേരളം കത്ത് അയച്ചു ക്ഷണിച്ചു വരുത്തിയതാണ്. അല്ലാതെ തന്നെ വരാന്‍ ശ്രമിക്കുന്നവരാണ് ഈ ഏജന്‍സികള്‍. പക്ഷെ ഇപ്പോഴും കേരളത്തോട് കേന്ദ്ര ഏജന്‍സികള്‍ മൃദുസമീപനം സ്വീകരിക്കുകയാണ്.

കോണ്‍ഗ്രസിലെ പ്രാദേശിക തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാം. പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ന്ന് പോയിട്ടില്ല. പക്ഷേ നേതാക്കള്‍ അതിനൊപ്പം സഹകരിക്കണം. താന്‍ ഏതായാലും പ്രവര്‍ത്തകരുടെ വികാരത്തോടൊപ്പമാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പക്ഷെ ചര്‍ച്ച ചെയ്യേണ്ട സമയം ഇത് അല്ല എന്നും മുരളീധരന്‍ പറഞ്ഞു.

Top