ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകുന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലന്ന് കെ മുരളീധരന്‍

K Muralidharan

കോഴിക്കോട് : ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകുന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലന്ന് കെ മുരളീധരന്‍ എംഎല്‍എ.

ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ സമവാക്യം ശക്തമാകും. അദ്ദേഹത്തിന് ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടി പുനസംഘടന എന്നത് ഗ്രൂപ്പ് വീതം വെപ്പാകില്ല. ഗ്രൂപ്പിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top