സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ

ഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ എംപി. റെയിൽവെ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു കെ മുരളീധരൻറെ പ്രതികരണം. കേന്ദ്രം ഇതുവരെ പദ്ധതിക്ക് കെ റെയിൽ അനുമതി നൽകിയിട്ടില്ല. കേന്ദ്രത്തിൻറെ അജണ്ടയിൽ തന്നെ പദ്ധതി ഇല്ലെന്നാണ് താൻ കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. നേമം ടെർമിനലിന് സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിൽ ചില അവ്യക്തതകൾ ഉണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ തന്നെ മുൻ കൈ എടുക്കണമെന്ന് മുരളീധരൻ.

Top