കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റുകള്‍ക്ക് ലീഗിനും അര്‍ഹതയെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകള്‍ വീതം വെക്കുമ്പോള്‍ ലീഗിന് ഉള്‍പ്പെടെ നല്‍കണമെന്ന് കെ മുരളീധരന്‍ എംപി. പഞ്ചായത്ത് തെരഞ്ഞടുപ്പിലെ തോല്‍വി യുഡിഎഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്‌മെന്റാണ്. ഈ തോല്‍വി നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം വേണം. നാല് തവണയില്‍ കൂടുതല്‍ ജയിച്ചവര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണം. മുന്നണിക്ക് പുറത്തുള്ള വരുമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാവില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top