തിരുവനന്തപുരത്ത് സിപിഎം-ബിജെപി ഡീലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ നാലു മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീലെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പരസ്പര ധാരണയെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരത്തും നേമത്തും സിപിഐഎം ബിജെപിയെയും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഐഎമ്മിനെയും സഹായിക്കാമെന്നതാണ് ധാരണ. ഇരുകൂട്ടരുടെയും നാണംകെട്ട ഡീലിനെ തുറന്നുകാട്ടി യുഡിഎഫ് മുന്നോട്ടുപോകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

 

Top